Mon. Dec 23rd, 2024
അമേരിക്ക:
കൊറോണ വൈറസ് ബാധ മൂലം ചൈനയിലെ കമ്പനികള്‍ അടച്ചുപൂട്ടേണ്ടിവന്നതിനാൽ ഐ ഫോണിന്റെ ഉത്പാദനവും  വിതരണവും കുറയുമെന്ന് നിര്‍മ്മാതക്കാളായ ആപ്പിള്‍ അറിയിച്ചു. 63 മുതല്‍ 67 ബില്ല്യണ്‍ ഡോളര്‍ വരെ വരുമാനം ഉണ്ടാക്കാന്‍ ഈ പാദത്തില്‍ കഴിയുമെന്നായിരുന്നു കണക്ക് കൂട്ടലെന്നും ഇനി സാധിക്കില്ലെന്നും നിർമാതാക്കൾ പറഞ്ഞു.  ചൈനയിലെ ആപ്പിള്‍ സ്‌റ്റോറുകള്‍ അടയ്ക്കുകയും ഉത്പാദനം നിര്‍ത്തിവെയ്ക്കുകയും ചെയ്തിരിക്കുന്ന അവസ്ഥയാണ്.

By Arya MR