Mon. Dec 23rd, 2024
ന്യൂഡൽഹി:

ഇന്ത്യയിലെ ടൂറിസം മേഖലയില്‍ വളര്‍ച്ചാനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തെരുവുകളില്‍ കനത്തതും ഡല്‍ഹിയിലടക്കമുള്ള പ്രദേശങ്ങളിലെ പരിസ്ഥിതി മലിനീകരണവുമാണ് പ്രശ്‌നമായത്. ഇതു സംബന്ധിച്ച്‌ പല വിദേശരാജ്യങ്ങളും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത് വിദേശ ടൂറിസ്റ്റുകളുടെ വരവിനെ പ്രതികൂലമായി ബാധിച്ചിരുന്നു.