Mon. Dec 23rd, 2024

ദില്ലി:

ജമ്മു കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന യുഎൻ നിർദ്ദേശം തള്ളി ഇന്ത്യ. ജമ്മു കശ്മീർ വിഷയത്തിൽ  ആഴത്തില്‍ ബോധവാനാണെന്നും, ഇന്ത്യയ്ക്കും പാകിസ്ഥാനും താല്പര്യമാണെങ്കിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ഇന്ത്യ. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും അതങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

By Arya MR