Mon. Apr 7th, 2025
കൊച്ചി:

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതിയായ  അലന്‍ ഷുഹൈബ് എൽ എൽ ബി പരീക്ഷ എഴുതാൻ അനുമതി തേടി കോടതിയെ സമീപിച്ചു. ഈ മാസം 18ന് നടക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാനാണ് അനുമതി തേടിയത്. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ്സിലെ വിദ്യാർത്ഥിയാണ് അലൻ.  അലന് പരീക്ഷയെഴുതുന്നതിന് അനുമതി നല്‍കണമോ എന്ന വിഷയത്തില്‍ കോടതി കേസ് അന്വേഷിക്കുന്ന എൻഐഎ, കണ്ണൂർ യൂണിവേഴ്സിറ്റി എന്നിവരുടെ നിലപാട് തേടി. തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മൂലം നൽകാനാണ് കോടതിയുടെ നിർദേശം. ഇത് പരിഗണിച്ച ശേഷം കോടതി അലന്‍റെ  ഹര്‍ജിയില്‍ വിധി പറയും.