Sun. Feb 23rd, 2025
എറണാകുളം:

1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസിൽ  സിപിഐ എം നേതാവായ പി ജയരാജനെ ശിക്ഷിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ജയരാജനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലന്നും തെളിവില്ലെന്നും ജസ്റ്റിസ് എൻ അനിൽകുമാർ കോടതിയിൽ വ്യക്തമാക്കി. ഇതേ തുടർന്ന്  പ്രതിയെ ശിക്ഷിക്കാൻ ഉതകുന്ന തെളിവുകൾ ഇല്ലെന്ന് കോടതി വിലയിരുത്തുക ആയിരുന്നു.

By Arya MR