Sat. Nov 16th, 2024
  തിരുവനന്തപുരം:

തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ലും, ക്രിസ്ത്യൻ സെമിത്തേരികളിലെ മൃതദേഹം അടക്കലിനായുള്ള അവകാശം നൽകുന്ന സെമിത്തേരി ബില്ലും നിയമസഭ ഇന്ന് പാസാക്കും. സെമിത്തേരി ബില്ലിൽ ചില മാറ്റങ്ങൾ വരുത്തിയാണ് സഭ പാസാക്കുന്നത്. ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ബില്ല് വരുമ്പോൾ എന്തെങ്കിലും തടസ്സവാദങ്ങൾ ഉന്നയിക്കുമോ എന്ന ആശങ്ക സർക്കാർ വൃത്തങ്ങൾക്കുണ്ട്. ബിൽ പാസായതിന് പിന്നാലെ വാർഡ് വിഭജനത്തിന്റെ തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. ഓർത്തഡോക്സ് – യാക്കോബായ സഭകൾക്കിടയിലെ തർക്കത്തെ തുടർന്ന് ശവമടക്ക് നടക്കാതിരിക്കുന്ന പശ്ചാത്തലത്തിലാണ് ശവമടക്കലിന് അവകാശം നൽകുന്ന ബിൽ സർക്കാർ കൊണ്ടുവന്നത്. ബജറ്റിൻ മേലുള്ള ചർച്ചയും ഇന്ന് സഭയിൽ നടക്കും.