Sun. Dec 22nd, 2024

കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 908 ആയതായി റിപ്പോർട്ട്. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു.  മരണ സംഖ്യ ഉയരുന്നതിനാൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക് തിരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ നേരിടാൻ ഇന്ത്യയുടെ എല്ലാ സഹായവും ചൈനയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ഹുബൈ പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയും അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam