Mon. Dec 23rd, 2024
ചൈന:

ചൈനയിൽ കൊറോണ വൈറസ് ബാധിച് മരിച്ചവരുടെ എണ്ണം 717 ആയി. മൂവായിരത്തി ഒരുന്നൂറ്റി നാപ്പത്തി മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ഇതോടെ മുപ്പത്തി നാലായിരം കഴിഞ്ഞു. അതേസമയം രോഗം പടർന്ന് പിടിച്ച വുഹാനിൽ ഇനിയും 80 ഇന്ത്യക്കാർ ബാക്കിയുണ്ടെന്നും ഇവരിൽ 10 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ചൈനയിൽ നിന്നെത്തിയ 150 ഓളം പേരിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3 പേർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളുവെന്നും കേരളീയരായ ഇവരുടെ നിലയിൽ മാറ്റമില്ലെന്നും ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും വിദേശകാര്യമന്ത്രി എസ് ജയശങ്കറും പറഞ്ഞു. ചൈന വഴി ഇന്ത്യയിലേക്ക് വരുന്ന എല്ലാ വിദേശികളുടെയും വിസ ഇന്ത്യ റദ്ധാക്കിയതായും മന്ത്രി ജയശങ്കർ പറഞ്ഞു.