Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ കേസുകള്‍ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിനോദ യാത്രകള്‍ അടക്കമുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇതോടെ ഭാഗികമായി പിന്‍വലിക്കും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam