Mon. Dec 23rd, 2024

പൗരത്വ പ്രതിഷേധങ്ങളെ ചെറുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീവ്രവാദസംഘടനകൾ കേരളത്തിലെ സമരങ്ങളിൽ നുഴഞ്ഞു കയറുന്നുവെന്ന പിണറായി വിജയന്‍റെ പ്രസ്താവനയാണ് പ്രധാനമന്ത്രി രാജ്യസഭയിൽ ഉയ‍ർത്തിക്കാട്ടിയത്. കേരളത്തിൽ അനുവദിക്കാത്ത സമരങ്ങൾ ഇനി ദില്ലിയിൽ അനുവദിക്കണമെന്ന് വാശി പിടിക്കുന്നത് എന്തിനെന്ന് മോദി ചോദിച്ചു. പിണറായിയുടെ പേര് എടുത്ത് പരാമർശിച്ചെങ്കിലും എസ്‍‍ഡിപിഐയുടെ പേരെടുത്ത് മോദി പറഞ്ഞില്ല.

By Athira Sreekumar

Digital Journalist at Woke Malayalam