Mon. Dec 23rd, 2024
തിരുവനന്തപുരം:

യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ  ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാന പൊലീസിന് തന്നെ കേസ് തിരികെ നൽകണമെന്നും പ്രതിപക്ഷത്തിന്‍റെ കൂടി അഭിപ്രായം മാനിച്ചാണ് കത്ത് നൽകിയതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എൻഐഎ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം  കേസ് കേരള പൊലീസ് തിരിച്ച് ഏറ്റെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് എംഎൽഎ എം കെ മുനീർ ആവിശ്യപ്പെട്ടതോടെയാണ് ഈ നീക്കം.

By Athira Sreekumar

Digital Journalist at Woke Malayalam