ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എടുത്തുകളഞ്ഞ നടപടി ഇന്ത്യ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് ഐക്യകണ്ഠേന പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയത്തില്‍ പാക് അസംബ്ലിയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തിരുന്നു. ഫെബ്രുവരി 10ന് ശേഷം ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നും ജമായത്തുല്‍ ഉലെമാ നേതാവായ മൗലാന അബ്ദുള്‍ അക്ബര്‍ ചിത്രാലി ആവശ്യപ്പെട്ടതായിയാണ് റിപ്പോർട്ട്. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടാന്‍ സഹായിക്കുമെന്ന വിലയിരുത്തലിലാണ് ചിത്രാലിയുടെ ഈ ആവശ്യം.