Mon. Dec 23rd, 2024
തുറവൂർ:

സംസ്ഥാനത്തെ ഇപ്പോൾ നിരന്തരമായി  ആരോഗ്യശീലം പഠിപ്പിക്കുകയാണെന്നും വൈറസിന്റെ പേര്‌ കേട്ട് ജനങ്ങൾ വല്ലാതെ പേടിക്കേണ്ടതില്ലെന്നും  നല്ലതുപോലെ ശ്രദ്ധിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. തുറവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  ഇതാദ്യമായല്ല  വൈറസ് വരുന്നതെന്നും പല  രാജ്യങ്ങളിലും വിവിധ പേരുകളിൽ വൈറസുകൾ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.