Sat. Apr 27th, 2024
ബംഗളൂരു:

ബംഗളൂരു സബർബൻ റെയിൽവേ പദ്ധതി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തിനായി സമർപ്പിക്കുമെന്ന് കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയുരപ്പ. പദ്ധതിയുടെ ഏകദേശ ചെലവ് 18,600 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ 20 ശതമാനം അനുപാതത്തിലും 20 ശതമാനം കേന്ദ്രം പങ്കിടുന്നതിലും ബാക്കി സ്ഥാപന വായ്പയായും എടുക്കും. പദ്ധതി പ്രകാരം ബംഗളൂരുവിലെ 57 പ്രമുഖ സ്ഥലങ്ങളിൽ സബർബൻ റെയിൽവേ സ്റ്റേഷനുകൾ ആരംഭിക്കുമെന്നും  അദ്ദേഹം പറഞ്ഞു. എല്ലാ എയർകണ്ടീഷൻഡ് കോച്ചുകളുമുള്ള ട്രെയിനുകൾ പുലർച്ചെ 5 മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കുമെന്നും ബംഗളൂരുവിലും പരിസര പ്രദേശങ്ങളിലും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിക്കറ്റ് നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റെയിൽ‌വെ സഹമന്ത്രി സുരേഷ് അങ്കടി വ്യക്തമാക്കി. പദ്ധതി കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ , റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ എന്നിവരോട് യെഡിയൂരപ്പ നന്ദി പറഞ്ഞു.