Mon. Dec 23rd, 2024
തിരുവനന്തപുരം :

പത്രപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശിപാർശ തള്ളിയാണ് സർക്കാർ തീരുമാനം.

ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രതിയെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ വരെ സ്വാധീനിക്കാന്‍ ഇടയാവുമെന്നാണ് യൂണിയന്‍ ചൂണ്ടിക്കാട്ടിയത്.

 

By Binsha Das

Digital Journalist at Woke Malayalam