Sun. Jun 1st, 2025

എറണാകുളം:

എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനു സമീപമുള്ള കൊച്ചി മെട്രോ സ്റ്റേഷന്റെ പേരു നാളെ മുതല്‍ മാറും. ലിസി മെട്രോ സ്റ്റേഷൻ എന്ന പേരു മാറ്റി ടൗൺഹാൾ മെട്രോ എന്നാക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. മറ്റ് സ്റ്റേഷൻ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ് പേര് മാറ്റം നടത്തിയത്.

ഭൂമിശാസ്ത്രപരമായി സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്ന് കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. മെട്രോ സ്റ്റേഷനുകളിലെ ബോർഡുകൾ മാറ്റുന്നതിനൊപ്പം നാളെ മുതലുള്ള അനൗൺസ്മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര് ഉപയോഗിക്കും.

By Binsha Das

Digital Journalist at Woke Malayalam