Mon. Dec 23rd, 2024

തിരുവനന്തപുരം:

ഗവര്‍ണര്‍ ആരിഫ് മുഹ്മദ് ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളി. നിയമസഭാ കാര്യോപദേശക സമിതിയാണ് പ്രമേയം തള്ളിയത്. ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്നത് നിയമത്തിലോ ചട്ടത്തിലോ ഇല്ല, അങ്ങനെയൊരു വിഷയത്തിലെ പ്രമേയം നിയമസഭയില്‍ അനുവദിക്കാനാകില്ല, സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നത്തെ രൂക്ഷമാക്കി ഭരണസ്തംഭനമുണ്ടാക്കാനില്ലെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

പ്രമേയം തള്ളിയതിനെ തുടര്‍ന്ന് യോഗത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. വിഷയം തിങ്കളാഴ്ച നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

 

By Binsha Das

Digital Journalist at Woke Malayalam