മുംബൈ:
ഭവനവായ്പാസ്ഥാപനമായ ഡിഎച്ച്‌എഫ്എല്‍ ഒരു ലക്ഷത്തോളം വ്യാജ അക്കൗണ്ടുകള്‍ വഴി 12,773 കോടി രൂപ വഴിമാറ്റി തട്ടിയെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 80 വ്യാജ കമ്പനികളുടെ പേരിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും മുംബൈയിലെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇഡി അറിയിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഇഖ്ബാല്‍ മിര്‍ച്ചിയുടെയും കുടുംബത്തിന്റെയും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡിഎച്ച്‌എഫ്എല്‍ ഉടമ കപില്‍ വാധാവനെ കഴിഞ്ഞ തിങ്കളാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഈ തുകയില്‍ ഒരുഭാഗം ഇഖ്ബാല്‍ മിര്‍ച്ചിക്ക് നല്‍കിയതായും ഇഡി യുടെ റിപ്പോര്‍ട്ടിലുണ്ട്.