Sat. Jan 18th, 2025
തൃശൂർ:

കൊറോണ വൈറസ് ബാധയെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ടെന്നും ഇതുവരെ 24 സാമ്പിളുകൾ അയച്ചതിൽ 18 എണ്ണം നെഗേറ്റെവാണെന്നും ആയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ആശുപ്രതികളിലടക്കം ആവശ്യമായ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു. അതേസമയം, കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ തിരികെയെത്തിക്കാൻ എയർ ഇന്ത്യയുടെ ഒരു വിമാനം ഇന്ന് ചൈനയിലെത്തി. 366 വിദ്യാർഥികളെ നാളെ ഇന്ത്യയിലെത്തിക്കും. തിരികെയെത്തുന്നവരെ മനേസറിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam