Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

പാർലമെന്റിന്റെ ബജറ്റുസമ്മേളനം വെള്ളിയാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്തസമ്മേളനത്തെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധനചെയ്യുക. പിന്നീട് ബജറ്റിനുമുന്നോടിയായുള്ള സാമ്പത്തികസർവേ അവതരിപ്പിക്കും.നാളെയാണ് ബജറ്റ്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗസമയം കോൺഗ്രസ് എം.പി.മാർ കറുത്ത ബാഡ്ജ് ധരിക്കുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചാണ് നടപടി.

ഫെബ്രുവരി 11-ന് ആദ്യഘട്ട ബജറ്റുസമ്മേളനം കഴിഞ്ഞാൽ മാർച്ച് രണ്ടിനുതുടങ്ങി ഏപ്രിൽ മൂന്നുവരെ രണ്ടാംഘട്ട സമ്മേളനം നടക്കും. സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ തീരുമാനിക്കാൻ നാളെ പ്രതിപക്ഷപാർട്ടികളുടെ യോഗം ചേർന്നേക്കും.

 

By Binsha Das

Digital Journalist at Woke Malayalam