Mon. Dec 23rd, 2024

ലോകത്തിലെ ഏറ്റവും വലിയ ധനികനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ മകൾ വിവാഹിതയാകുന്നു. മകൾ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ വിവാഹം നിശ്ചയിച്ച വാർത്ത ബിൽഗേറ്റ്സും ഭാര്യ മെലിന്ഡ ഗേറ്റ്‌സും തന്നെയാണ് ലോകത്തെ അറിയിച്ചത്.  ഈജിപ്ഷ്യൻ കോടീശ്വരൻമാരിൽ പ്രമുഖനായ നയേല്‍ നാസറാണ് വരൻ. ഇരുവരും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. തങ്ങളുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള വിശേഷങ്ങൾ ജെന്നിഫർ ഗേറ്റ്സും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. “ജീവിതം മുഴുവനും താങ്കൾക്കൊപ്പം പഠിക്കാനും വളരാനും ചിരിക്കാനും സ്നേഹിക്കാനും എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല” എന്നാണ് ഇരുവരുടെയും ചിത്രങ്ങൾക്കൊപ്പം 23 കാരി കുറിച്ചത്. അമേരിക്കയിൽ ജനിച്ച് കുവൈ റ്റിൽ വളർന്ന് ഇപ്പോൾ ഈജ്യപ്റ്റിൽ സ്ഥിര താമസമാക്കിയ 29 കാരനായ  നയേല്‍ രാജ്യത്തിൻറെ ഔദ്യോഗിക കുതിര സവാരി താരം കൂടിയാണ്. ഈ വരുന്ന 2020 ഒളിംപിസിൽ ഹോഴ്സ് റൈഡിങ് വിഭാഗം മത്സരത്തിൽ ഈജിപ്റ്റിനെ പ്രതിനിധീകരിച്ച് നയേൽ മത്സരിക്കുന്നുണ്ട്.

 

By Arya MR