Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കും. ശമ്പളവര്‍ധനവ് ആവശ്യപ്പെട്ടാണ് നടപടി. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടന്നെങ്കിലും സമവായം കണ്ടെത്താനായില്ല. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ കടുംപിടുത്തം തുടരുകയാണെന്നും പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും യൂണിയനുകള്‍ അറിയിച്ചു. 20 ശതമാനം ശമ്ബളവര്‍ധനയാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിവിധ യൂണിയനുകള്‍ ചേര്‍ന്ന് രൂപീകരിച്ച യുണൈറ്റഡ് ഫോറം ഓഫ് ബാങ്കേഴ്സ് യൂണിയനാണ് 48 മണിക്കൂര്‍ പണിമുടക്കിന് അഹ്വാനം ചെയ്തിരിക്കുന്നത്. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച്‌11 മുതല്‍ 13 വരെ ത്രിദിന പണിമുടക്കും ഏപ്രില്‍ 1 മുതല്‍ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

By Binsha Das

Digital Journalist at Woke Malayalam