Wed. Jan 22nd, 2025
ബ്രിട്ടൺ:

ബ്രക്സിറ്റ് കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗീകരിച്ചു. യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ നിന്നും ബ്രിട്ടീഷ് പ്രതിനിധികള്‍ പടിയിറങ്ങി. നാളെ ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകും. യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്‍റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബില്ലിനാണ് യൂറോപ്യന്‍ പാര്‍ലമെന്‍റ് വോട്ടിനിട്ട് അന്തിമ അംഗീകാരം നല്‍കിയത്. 751 അംഗ പാര്‍ലമെന്‍റില്‍ 621 പേരും ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. ചരിത്രപരമായ വോട്ടിനു ശേഷം യൂറോപ്യന്‍ പാര്‍ലമെന്റ് ബ്രിട്ടീഷ് പ്രതിനിധികള്‍ക്ക് യാത്രയയപ്പു നല്‍കി