Thu. Dec 19th, 2024
തിരുവനന്തപുരം:

 
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ഉദ്യോഗസ്ഥസമിതിയുടെ ശുപാര്‍ശ. കുറ്റപത്രം വൈകുന്നതിനാല്‍ ആറുമാസത്തില്‍ കൂടുതല്‍ സസ്പെന്‍ഷനില്‍ നിര്‍ത്താനാവില്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വ്യക്തമാക്കി. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരാണ് സമിതിയിലുള്ളത്. ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയാല്‍ പുനര്‍നിയമനത്തില്‍ തീരുമാനമെടുക്കും.