Mon. Dec 23rd, 2024
ന്യൂ ഡൽഹി:

രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഷഹീന്‍ ബാഗ് ഏകോപന സമിതി തലവനും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുരക്ഷപ്രശ്‌നത്തെ തുടര്‍ന്ന് ചീഫ് മെട്രോപോളിറ്റണ്‍ മജിസ്‌ട്രേറ്റ് പുരുഷോത്തം പട്‌നായിക്കിന്റെ വസതിയിലാണ് ഷര്‍ജീലിനെ ഹാജരാക്കിയത്.  പട്യാല ഹൗസ് കോടതിയില്‍ ഷര്‍ജീലിനെ ഹാജരാക്കാന്‍ പോലീസ് ശ്രമിച്ചതോടെ കോടതി പരിസരത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. രാജ്യദ്രോഹിയെ തൂക്കിലേറ്റണമെന്ന മുദ്രാവാക്യം മുഴക്കി ഷര്‍ജീലിനെതിരെ അഭിഭാഷകരും രംഗത്തെത്തിയിരുന്നു.