Sat. Nov 23rd, 2024
ന്യൂഡൽഹി:

വധശിക്ഷയില്‍ ഇളവ് തേടി നിര്‍ഭയ കേസിലെ പ്രതിയായ വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റണമെന്ന മരണവാറണ്ട് നടപ്പാക്കിയേക്കില്ല. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയ വിവരം വിനയ് ശര്‍മ്മയുടെ അഭിഭാഷകനാണ് അറിയിച്ചത്. അതിനിടെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ കേസിലെ മറ്റൊരു പ്രതി അക്ഷയ് താക്കൂര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക.