Mon. Dec 23rd, 2024
ന്യൂ ഡൽഹി:

പള്ളികളില്‍ മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും മുസ്ലീം മതഗ്രത്ഥങ്ങള്‍ സ്ത്രീകളെ വിലക്കുന്നില്ലെന്നും വ്യക്തമാക്കി ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മത ആചാരങ്ങളെയും അവകാശങ്ങളെയും സംബന്ധിച്ച വിഷയത്തില്‍ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് നിലപാട് അറിയിച്ചത്. വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് അവഗണിക്കണമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.