ന്യൂ ഡൽഹി:
ദില്ലി എയ്റോസിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 10 ദശലക്ഷം ചതുരശ്ര അടി ഗ്രേഡ് എ ഓഫീസിൽ സ്ഥലം വികസിപ്പിക്കുന്നതിന് 10000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ഭാരതി റിയൽറ്റി. നിർമ്മാണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും മൂന്ന് വർഷത്തിനുള്ളിൽ, കുറഞ്ഞത് ഒരു ദശലക്ഷം ഘട്ടങ്ങളെങ്കിലും വിതരണം ചെയ്യാൻ തുടങ്ങാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭാരതി റിയൽറ്റി ലിമിറ്റഡ് സിഇഒ എസ് കെ സയൽ പറഞ്ഞു. മികച്ച പ്രൊജക്ടുകൾ നിർമ്മിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ആഗോള കമ്പനികൾ ഇന്ത്യയിലേക്ക് വരുന്നതോടെ എയ്റോസിറ്റിക് മുൻഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.