Mon. Dec 23rd, 2024

കാലിന്റെ പരിക്കും ശസ്ത്രക്രിയയ്ക്കും ശേഷം വിശ്രമത്തിലിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ താരം  സന്ദേശ് ജിങ്കാൻ സാഹിത്യലോകത്തേക്ക് ചുവട് വയ്ക്കുന്നു. താൻ ഒരു ചെറുകഥാ സമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണെന്ന് ജിങ്കാൻ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ ആദ്യ പുസ്തകത്തിന്റെ ജോലികളിലാണെന്നും, ഇത് ഏറെ നാളത്തെ ആഗ്രഹമാണെന്നും  ഈ വർഷം തന്നെ തീർക്കണമെന്നാണ് പ്രതിഞ്ജയെന്നും താരം കൂട്ടിച്ചേർത്തു. കവിതകളെഴുതുന്ന ശീലവും തനിക്കുണ്ടെന്ന് വ്യക്തമാക്കിയ താരം എന്നാൽ അവ ആദ്യ പുസ്തകത്തിൽ ഉൾപ്പെടുത്തില്ലെന്ന് അറിയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ താരമാണ് ജിങ്കാൻ.

By Arya MR