Sun. Jan 19th, 2025
ന്യൂ ഡൽഹി:

ദയാഹര്‍ജി നിരസിച്ചതിനെ ചോദ്യംചെയ്ത് നിര്‍ഭയ കേസിലെ പ്രതി മുകേഷ് നല്‍കിയ ഹര്‍ജി‌ സുപ്രീംകോടതി തള്ളി. ഹര്‍ജിയിലെ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന നിരീക്ഷണത്തിലാണ് ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ച് ഹര്‍ജി തള്ളിയത്. ഇതോടെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മുകേഷിന് മുന്നിലുണ്ടായിരുന്ന എല്ലാ നിയമ വഴികളും അവസാനിച്ചു. ഇന്നലെ വാദം കേൾക്കൽ പൂർത്തിയായ ഹര്‍ജി ഇന്ന് വിധി പറയുന്നതിനു വേണ്ടി മാറ്റിവെച്ചതായിരുന്നു.