Mon. Dec 23rd, 2024
കൊച്ചി:

അനധികൃതമായി പണികഴിപ്പിച്ചതിനെ തുടർന്ന് പൊളിച്ചുമാറ്റിയ മരടിലെ ഫ്ലാറ്റുകളിൽ നിന്നും ശേഖരിക്കുന്ന അവശിഷ്ട്ടങ്ങൾ കരാറുകാർ അരൂർ, എഴുപുന്ന  പഞ്ചായത്തുകളിലെ യാർഡുകളിലേക്ക് മാറ്റാനാണ് ഒരുങ്ങുന്നത്.എന്നാൽ ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജനകീയ സമിതി അംഗങ്ങൾ.189 ലോഡ് അവശിഷ്ട്ടമാണ് ഒരു ദിവസം കൊണ്ട് നീക്കിയത്. സ്വകാര്യ വ്യക്തിയുടെ വിശാലമായ സ്ഥലത്തു ഉയർന്ന മതിൽ കെട്ടി ഗേറ്റും വെച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ കരാറുകാർ ഒരുങ്ങുന്നത്.ഇതിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകുകയും തുടർന്ന് സ്റ്റോപ്പ് മെമോ പതിപ്പിച്ചെങ്കിലും അവശിഷ്ട്ടങ്ങൾ ഇവിടെ തന്നെ തള്ളാനാണ് സാധ്യതയെന്ന് ജനകീയ സമിതി പ്രവർത്തകർ പറയുന്നു. കെട്ടിടാവശിഷ്ടങ്ങൾ ടിപ്പർ ലോറികളിൽ കൊണ്ട് വന്ന് തള്ളുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കും ഇത് ഏതുവിധേനയും തടയാൻ ഒരുങ്ങുകയാണ് ജനങ്ങൾ