Thu. Oct 30th, 2025
മുംബൈ:

 
ഇൻഡിഗോ വിമാനങ്ങളിൽ വിലക്കേർപ്പിച്ച നടപടിക്കെതിരെ പരിഹാസവുമായി കുനാൽ കാമ്ര. ഇൻഡിഗോ വിമാനങ്ങളിൽ ആറ് മാസത്തേക്കാണ് കുനാലിന് വിലക്കേർപ്പെടുത്തിയത്. തന്നെ വിലക്കിയതിന് നന്ദിയുണ്ടെന്നും മോദിജി എയർ ഇന്ത്യ സ്ഥിരമായി റദ്ദാക്കിയേക്കുമെന്നും മറുപടിയായി കുനാൽ ട്വിറ്ററിൽ കുറിച്ചു. മുംബൈയിൽ നിന്നും ലഖ്നൌവിലേക്കുള്ള യാത്ര മദ്ധ്യേ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വെച്ച് അപമാനിച്ചതിനാണ് ഇൻഡിഗോ അതിവേഗ നടപടി സ്വീകരിച്ചത്. കുനാലിന് ആറ് മാസത്തെ വിലക്കേർപ്പെടുത്തിയതായും ഇൻഡിഗോ ഔദ്യോഗിക അക്കൗണ്ടിൽ ട്വീറ്റ് ചെയ്തിരുന്നു.