Mon. Dec 23rd, 2024
കൊച്ചി:

ഈ വർഷത്തെ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഫെബ്രുവരി ആറിന് തുടക്കം. പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും വിശാലമായ ലോകം വായനക്കാർക്ക് തുറന്നു നൽകുന്ന ബുക്ക് ഫെയറിന് കൊച്ചി മറൈൻ ഡ്രൈവാണ് വേദിയാകുന്നത്. ‘സംസ്കാരത്തിന്റ നേരറിവ്’ എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന കൃതിയുടെ ഈ മൂന്നാം എഡിഷൻ ഫെബ്രുവരി 16 വരെ നീണ്ടുനിൽക്കും. കുട്ടികളിലെ വായനാശീലം വളർത്തിയെടുക്കുക ലക്ഷ്യത്തോടെ ‘ എ ബുക്ക് ഫോർ എ ചൈൽഡ്’ എന്ന ക്യാമ്പെയിനും കൃതി സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ ഗുജറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിലുള്ള പുസ്തകങ്ങളും ഉൾക്കൊള്ളിക്കുമെന്ന് അധികൃതർ അറിയിച്ചു.

By Arya MR