Mon. Dec 23rd, 2024
ബാംഗ്ലൂർ:

 
പ്ലാറ്റ്‌ഫോം ബിസിനസ് നവീകരണത്തിന്റെ ഭാഗമായി ഇൻഫോസിസ് പുതിയ മൾട്ടി നാഷണൽ ഇന്റേണല്‍ ടീമിനെ രൂപീകരിച്ചു. ബാംഗ്ലൂർ ആസ്ഥാനമായ ഐടി കമ്പനികളിൽ നിന്നും ഉത്പന്നങ്ങളുടെ ആവശ്യം വർദ്ധിക്കുന്നതായി കണ്ടതിനെ തുടർന്നാണിത്. വിദ്യാഭ്യാസ ഉള്ളടക്കം ഹോസ്റ്റ് ചെയ്യുന്നതിനോ, മോൾട്ട്ഗേജുകൾ പ്രോസസ്സ് ചെയ്യുന്നതിനോ ഉപയോഗിക്കുന്ന കുത്തക സോഫ്ട്‍വെയറുകളാണ് പ്ലാറ്റ്‌ഫോമുകൾ. നിലവിലുള്ള രണ്ട് പ്ലാറ്റുഫോമുകൾ നവീകരിക്കുന്നതിനും, പുതിയത് സൃഷ്ടിക്കുന്നതിനും മാർക്കറ്റിംഗ്, ഡെലിവറി, സർവീസ് ടീമുകളിൽ നിന്നുള്ള 14 മുതിർന്ന എക്സിക്യൂട്ടീവുകൾ ഉൾപ്പെടുന്നതാണ് പുതിയ ടീം.