ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ പാർലമെന്റ് ഇന്ന് പ്രമേയം അവതരിപ്പിക്കും. ഇന്ന് ചര്‍ച്ച നടത്തിയ ശേഷം പ്രമേയത്തില്‍ നാളെ വോട്ടെടുപ്പ് നടക്കും. 751 എംപിമാരില്‍ 560 എംപിമാരും പ്രമേയത്തെ അനുകൂലിക്കുന്നവരാണ്. രാജ്യത്തെ പൗരന്മാർക്കിടയിൽ വേർതിരിവും അപകടകരമാം വിധം വിള്ളൽ വീഴ്ത്തുന്നതുമാണ് കേന്ദ്രത്തിന്റെ പൗരത്വ നിയമമെന്ന് യൂറോപ്യൻ പ്രമേയം വ്യക്തമാക്കുന്നു. എന്നാൽ യൂറോപ്യന്‍ പാര്‍ലമെന്‍മെന്റിന്റെ പ്രമേയം യുറോപ്യന്‍ കൗണ്‍സിലിന്‍റെയോ യൂറോപ്യന്‍ കമ്മീഷന്‍റെയോ തീരുമാനങ്ങളെ ബാധിക്കില്ലെന്ന് ഇന്ത്യ അനുമാനിച്ചു.