Mon. Dec 23rd, 2024
ന്യൂ ഡൽഹി:

 
കേന്ദ്ര സര്‍ക്കാരിന്റെ വിവാദ പദ്ധതി തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് വിവരാവകാശ പ്രവര്‍ത്തകനായ വെങ്കടേഷ് നായക് സമര്‍പ്പിച്ച 13 ചോദ്യങ്ങള്‍ക്കു എസ്ബിഐ നല്‍കിയത് അപൂര്‍ണ്ണവും വസ്തുതാവിരുദ്ധവുമായ മറുപടികള്‍. മോദി സര്‍ക്കാരിലെ ഉന്നതരെ സംരക്ഷിക്കാന്‍ ബാങ്ക് അധികാരികള്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്. തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ സുതാര്യതയുടേയും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുടെ പേരിലും ഒട്ടേറെ വിമര്‍ശിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വെളിപ്പെടുത്തലുകള്‍ നിർണ്ണായകമാണ്.