Wed. Jan 22nd, 2025
മുംബൈ:

 
സമീപകാലങ്ങളിൽ കോർപറേറ്റ് ബിസിനസ്സുമായി ഒരുമിച്ച് ഉയരുവാൻ ഓയോയ്ക്ക് കഴിയാത്തതിനാൽ ഓയോയുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിൽ നിന്ന് മാറാൻ ഒരുങ്ങുകയാണ് കോർപ്പറേറ്റ് ബിസിനസ്സ് സ്ഥാപനങ്ങൾ. എൽ ആൻഡ് റ്റി ഇൻഫോടെക്, റ്റാറ്റാ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ കമ്പനികൾ ജീവനക്കാരുടെ താമസത്തിനായി ഓയോ ഹോട്ടൽസുമായി ഏർപ്പെട്ടിരുന്ന തങ്ങളുടെ ബിസിനസ്സ് വെട്ടിക്കുറച്ചു. ഓയോയുടെ വരുമാനത്തിന്റെ 18 ശതമാനത്തോളം ഓൺലൈൻ ബുക്കിങ്ങിനു പുറമെയുള്ള ഇത്തരം ബിസിനസ്സിൽ നിന്നാണ്. നിബന്ധനങ്ങളിൽ വരുന്ന മാറ്റം മൂലമാണ് വളർച്ച നേടാൻ കമ്പനിക്ക് ആവാത്തത്.