Sun. Dec 22nd, 2024

 

ഡൽഹി:

ടെലികോം കമ്പനിയായ  വോഡഫോണ്‍ അതിന്‍റെ താരിഫ് പ്ലാനുകളില്‍ ദിവസേന മാറ്റം വരുത്തുകയാണ്.  ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി ലഭ്യമായ ഒരു പോസ്റ്റ്പെയ്ഡ് പ്ലാന്‍ നിര്‍ത്തലാക്കി കൊണ്ടാണ് പുതിയ നീക്കം.  2019 ഫെബ്രുവരിയില്‍ അവതരിപ്പിച്ച 649 ഐഫോണ്‍ ഫോറെവര്‍പ്ലാന്‍ ഇനി ഉണ്ടാകില്ല. നിലവില്‍ 399 രൂപ, 499 രൂപ, 999 രൂപ ഉള്‍പ്പെടെ മൂന്ന് ഹോട്ട് സെല്ലിംഗ് പോസ്റ്റ്പെയ്ഡ് പ്ലാനുകളുണ്ട്.  649 പ്ലാനിന്‍റെ നിലവിലുള്ള ഉപയോക്താക്കള്‍ പോസ്റ്റ്പെയ്ഡ് സേവനങ്ങള്‍ ലഭിക്കുന്നതിന് മാസങ്ങള്‍ക്ക് ശേഷം മറ്റേതെങ്കിലും പ്ലാനിലേക്ക് മാറണം. ഇതിനെക്കുറിച്ച്‌ വോഡഫോണില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. വോഡഫോണിന്‍റെ നിലവിലുള്ള മൂന്ന് പോസ്റ്റ്പെയ്ഡ് പ്ലാനുകളില്‍, എന്‍ട്രി ലെവല്‍ പോസ്റ്റ്പെയ്ഡ് പ്ലാനിന് 399 രൂപയാണ് വില.