Thu. Jan 23rd, 2025
തിരുവനന്തപുരം:

അനധികൃത മണല്‍ വാരലും വില്‍പനയും തടഞ്ഞ് വില നിയന്ത്രിക്കാന്‍ മണല്‍ വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്ര  വനം പരിസ്ഥിതി മന്ത്രാലയം. ഇതു സംബന്ധിച്ച മാര്‍ഗരേഖയും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.മണല്‍ കടത്തുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ മാത്രമല്ല, വാഹനത്തിന്റെയും ഭൂമിയുടെയും ഉടമകള്‍ക്കെതിരെയും നിയമനടപടിക്കു നിര്‍ദേശമുണ്ട്. കേരളത്തില്‍ റവന്യു വകുപ്പ് 20 നദികളുടെ മാപ്പിങ്ങും മണല്‍ ഓഡിറ്റിങ്ങും നടത്തിയതിനെ മികച്ച മാതൃകയെന്നു മാര്‍ഗരേഖയില്‍ പരാമര്‍ശിച്ചിട്ടുണ്ട്