Sat. Apr 5th, 2025

‘ദ ഇന്റേണ്‍’ എന്ന സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെ ഋഷി കപൂറും ദീപിക പദുക്കോണും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പമുള്ള ഇരുവരുടെയും ചിത്രം സമൂഹ മാധ്യമങ്ങളിൽ വൻ തരംഗമായിരിക്കുകയാണ്. സംവിധായകയുടെയോ മറ്റ് അഭിനേതാക്കളുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രം 2021ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. നാൻസി മേയർ സംവിധാനം ചെയ്ത 2015ൽ പുറത്തിറങ്ങിയ ‘ദി ഇന്റേൺ’ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam