ന്യൂ ഡൽഹി:
2002ലെ ഗുജറാത്ത് കലാപ കേസിലെ 14 പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ്തീരുമാനം. പ്രതികൾക്ക് ഗുജറാത്തിൽ പ്രവേശ്ശിക്കാൻ പാടില്ല,കൂടാതെ സാമൂഹികവും,ആത്മീയവുമായ സേവനങ്ങളിൽ ഏർപ്പെടണമെന്നുമുള്ള ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. 2002 ഫെബ്രുവരി 27ന് ഗോദ്രയിലെ സബർമതി എക്‌സ്പ്രസിന് തീവെച്ചതിനെ തുടർന്ന് ഗുജറാത്തിൽ വ്യാപിച്ച കലാപത്തിൽ സർദാർപുര ഗ്രാമത്തിലെ 33 മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളാണ് ഇവർ.