Sun. Dec 22nd, 2024
മുംബൈ:

ബോളിവുഡ് താരമായ സാറ അലി ഖാൻ തന്റെ മാറ്റത്തിനുമുമ്പുള്ള ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു. അത് സാമൂഹിക മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.

തന്റെ വണ്ണം കുറയുന്നതിനുമുമ്പുള്ള ഒരു വീഡിയോ ആണ് സാറ അലി ഖാൻ പുറത്തുവിട്ടിരിക്കുന്നത്.

ഈ വീഡിയോ 34,99,817 പേർ ഇതിനകം കണ്ടുകഴിഞ്ഞു.

സാറയെ അഭിനന്ദിച്ചുകൊണ്ട് പലരും അഭിപ്രായങ്ങളെഴുതി.

സാറ, കാർത്തിക് ആര്യനൊപ്പം അഭിനയിച്ച ലവ് ആജ്‌കൽ 2 എന്ന ചിത്രമാണ് അടുത്തതായി തീയേറ്ററിൽ എത്താനുള്ളത്. ഇം‌തിയാസ് അലിയാണ് ചിത്രത്തിന്റെ സംവിധായകൻ.