Mon. Dec 23rd, 2024
കൊച്ചി:

കേരള മോട്ടോർ വെഹിക്കിൾസ്  ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ നടത്തിയ പണിമുടക്കിൽ ജില്ലയിലെ ആർടി ഓഫീസുകൾ സ്തംഭിച്ചു.മോട്ടോർ വെഹിക്കിൾസ് സ്റ്റാഫ് അസോസിയേഷൻ സ്പെഷ്യൽ റൂൾ സംരക്ഷിക്കുക,സേഫ് കേരളയിൽ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ആവശ്യമായ  പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ക്ലറിക്കൽ ജീവനക്കാരാണ് സമരം ചെയ്യുന്നത്.സമരം മൂലം ഡ്രൈവിംഗ് ലൈസൻസ്,വാഹനങ്ങളുടെ രെജിസ്ട്രേഷന് ,നികുതി സ്വീകരിക്കൽ,ഫാസ്റ്റ് ട്രാക്ക് സേവനങ്ങൾ ഉൾപ്പെടെയുള്ള റെജിസ്ട്രേഷൻ സംബന്ധമായ എല്ലാ സേവനങ്ങളും മുടങ്ങി.