Mon. Jan 20th, 2025

ഡിസ്കവറി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ലോകപ്രശസ്ത സാഹസിക പരിപാടിയായ  ‘മാൻ വേഴ്സസ് വൈൽഡിൽ’ ബിയർ ​ഗ്രിൽസിനൊപ്പം പ്രത്യേക എപ്പിസോഡിൽ അതിഥിയായി  രജനികാന്ത് എത്തുന്നുവെന്ന് റിപ്പോർട്ട്. കർണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പുർ കടുവാ സങ്കേതത്തിലാണ് രജനികാന്ത് പങ്കെടുക്കുന്ന എപ്പിസോഡ് ചിത്രീകരിക്കുന്നതെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഷോയിൽ അതിഥിയായി എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam