ആലപ്പുഴ:
കാർഷിക സർവകലാശാലയുടെ കുമരകം ഗവേഷണകേന്ദ്രത്തിൽ മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള ക്രിസ്റ്റൽ എലിഫന്റ് അവാർഡിന് അമേരിക്കൻ സംവിധായിക ജെസീക്ക ഒറാക്കിന്റെ ‘വൺ മാൻ ഡൈസ് എ മില്യൺ ടൈംസ്’ എന്ന ചിത്രം അർഹമായി. പ്രത്യേക ജൂറി പുരസ്കാരമായ ക്രിസ്റ്റൽ എലിഫന്റ് പുരസ്‌കാരം മറാത്തി സംവിധായകൻ ആദിനാഥ് എം കോത്താറയുടെ ‘പാനി’ സ്വന്തമാക്കി. യുവജന വിഭാഗത്തിൽ മികച്ച ചിത്രമായ ഗോൾഡൻ ഔൾ പുരസ്‌കാരം കോട്ടയം ബിവിഎം കോളേജിലെ വിദ്യാർഥികൾ ഒരുക്കിയ ‘പരശു’ നേടി.