Sun. Dec 22nd, 2024
ന്യൂ ഡൽഹി:

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളിലെ ഏറ്റവും കുറഞ്ഞ  ബാലന്‍സ് പരിധി വര്‍ദ്ധിപ്പിച്ച് പോസ്റ്റ് വകുപ്പ് ഗസറ്റ് വിജ്ഞാപനമിറക്കി. ഇതനുസരിച്ച് മിനിമം ബാലന്‍സ് 50 ല്‍ നിന്ന് 500 ആയിരിക്കുകയാണ്. അക്കൌണ്ട് ഉടമ 500 രൂപ മിനിമം ബാലൻസ് പരിധി നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ, സാമ്പത്തിക വർഷത്തിന്‍റെ  അവസാന പ്രവൃത്തി ദിവസം പോസ്റ്റ് ഓഫീസ് എസ്ബി അക്കൗണ്ടിൽ നിന്ന് 100 രൂപ പിഴയായി കുറയ്ക്കും. ഇതു സംബന്ധിച്ച വിവരങ്ങള്‍ എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും നല്‍കുന്നതിന് പോസ്റ്റ് ഓഫീസ് ഡയറക്ടറേറ്റ്, നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.