പാലസ്‌തീൻ :
ട്രംപ് ഭരണകൂടം പശ്ചിമേഷ്യയിൽ കൊണ്ടു വരുന്ന പുതിയ സമാധാന പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറബ് രാജ്യങ്ങൾ. പാലസ്തീൻ നിലപാടിനൊപ്പം അറബ് രാജ്യങ്ങളും ചേരുകയായിരുന്നു. അടിസ്ഥാനരഹിതമായ പദ്ധതികളിലൂടെ പാലസ്തീൻ സമൂഹത്തെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് അറബ് രാജ്യങ്ങൾ വ്യക്തമാക്കി. അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ട്രംപ് ഭരണകൂടം സമാധാന പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്ന് പാലസ്തിൻ സർക്കാർ ആരോപിച്ചു. എന്നാൽ തങ്ങളുമായി ബന്ധമുള്ള അറബ് സൗഹൃദ രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കമാരംഭിച്ചിട്ടുണ്ട്