Mon. Dec 23rd, 2024
ന്യൂ ഡൽഹി:

ദ​യാ​ഹ​ര്‍​ജി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്താൽ  നി​ര്‍​ഭ​യ കേ​സ് പ്ര​തി മു​കേ​ഷ് സിം​ഗ് ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ്  ഇന്ന്  ഉച്ചക്ക് 12.30 ക്കാണ് കേസ് പരിഗണിക്കുക. ഫെബ്രുവരി 1 നാണ് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള മരണവാറണ്ട് ദില്ലി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ജ​നു​വ​രി 17നാ​ണ് മു​കേ​ഷ് സിം​ഗ് ന​ല്‍​കി​യ ദ​യാ​ഹ​ര്‍​ജി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ത​ള്ളിയിരുന്നു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ് ദ​യാ​ഹ​ര്‍​ജി രാ​ഷ്ട്ര​പ​തി ത​ള്ളി​യ​തെ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യി​ലെ ഹ​ര്‍​ജി​യി​ല്‍ മുകേഷ് സിംഗ് ചൂണ്ടിക്കാട്ടുന്നത്.