Mon. Nov 24th, 2025
മുംബൈ:

ഐപിഎല്ലിൽ മഹേന്ദ്ര സിംഗ് ധോണിയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഹിറ്റ്മാൻ രോഹിത് ശർമയും ആദ്യമായി ഒന്നിക്കുന്നു. ഐപിഎല്ലിന് മുന്നോടിയായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി നടത്തുന്ന ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് ടീമിലാണ് മൂവരും ഒന്നിച്ച് കളിക്കുന്നത്. ഐപിഎല്ലില്‍ കളിക്കുന്ന എട്ടു ടീമുകളിലെയും കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ഓള്‍ സ്റ്റാര്‍സ് മത്സരം നടത്തുന്നത്. ഇതില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളെ ഒരു ടീമായും വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളെ മറ്റൊരു ടീമായും തിരിച്ചാകും മത്സരങ്ങള്‍.

By Athira Sreekumar

Digital Journalist at Woke Malayalam