എറണാകുളം:
മരടില്‍ പൊളിച്ച ഫ്ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഹോളി ഫെയ്ത്ത് എച്ച് 2 ഒയില്‍ നിന്നാണ് ആദ്യം അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങിയത്. ഹോളിഫെയ്ത്തില്‍ നിന്നും ജെയ്ന്‍ കോറല്‍കോവില്‍ നിന്നുമായിരിക്കും അവശിഷ്ടങ്ങള്‍ നീക്കുക. ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് ആണ് അവശിഷ്ടങ്ങൾ നീക്കുന്നതിനായി കരാര്‍ എടുത്തിരിക്കുന്നത്. ഇന്നലെ രാത്രി ഒൻപതരയോടെ ജോലികൾ ആരംഭിച്ചു. എച്ച്2ഒയില്‍ നിന്ന് 70 ലോഡും ജെയിന് കോറൽ കോവിൽ നിന്ന് 40 ലോഡുമാണ് ആദ്യദിനമായ ഇന്നലെ നീക്കിയത്. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാലിന്യനീക്കം രാത്രിയില്‍ ആക്കിയത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍നിന്ന് എം സാന്റ് നിര്‍മ്മിക്കുകയാണ് ലക്ഷ്യം.